---
title: "യങ് ഡെമോക്രാറ്റ്‌സ് പേരാമ്പ്ര അസംബ്ലി കമ്മിറ്റി നിലവില്‍ വന്നു"
english_title: "Young Democrats Perambra Assembly Committee Formed - SDPI Youth Wing Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380331/young-democrats-perambra-assembly-committee-formed, sdpi-youth-wing"
published_at: "2026-08-29T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a929ac6e0c84_young-democrats-perambra-assembly-committee-formed,_sdpi-youth-wing,.JPG"
keywords: ["perambra-news", "kozhikode-news", "kk-shajahan", "young-democrats-kerala"]
---

# യങ് ഡെമോക്രാറ്റ്‌സ് പേരാമ്പ്ര അസംബ്ലി കമ്മിറ്റി നിലവില്‍ വന്നു

> **Lead Summary:** പേരാമ്പ്ര: എസ്.ഡി.പി.ഐയുടെ യുവജന വിഭാഗമായ യങ് ഡെമോക്രാറ്റ്‌സിന്റെ പേരാമ്പ്ര അസംബ്ലി മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു. പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ യൂത്ത് അസംബ്ലി മണ്ഡലം പ്രസിഡന്റ് വി. നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഷാഫി എടവരാട് സ്വാഗതം പറഞ്ഞ യോഗത്തില്‍ എം.കെ സഫീര്‍ അധ്യക്ഷത വഹിച്ചു.

## Article Content

പേരാമ്പ്ര: എസ്.ഡി.പി.ഐയുടെ യുവജന വിഭാഗമായ യങ് ഡെമോക്രാറ്റ്‌സിന്റെ പേരാമ്പ്ര അസംബ്ലി മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു. പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ യൂത്ത് അസംബ്ലി മണ്ഡലം പ്രസിഡന്റ് വി. നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഷാഫി എടവരാട് സ്വാഗതം പറഞ്ഞ യോഗത്തില്‍ എം.കെ സഫീര്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗം അന്‍സാരി പായിപ്പാട്ട്, ജില്ലാ ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ സ്വരാജ് ശ്രീജിത്ത്, സബ്‌റത്ത്, ഡോ. മുഹമ്മദ് തനീം, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മണ്ഡലം പ്രസിഡന്റ് ഷബ്‌ന റാഷിദ്, എസ്.ഡി.ടി.യു മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇസ്മായില്‍ പേരാമ്പ്ര തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

തുടര്‍ന്ന് യങ് ഡെമോക്രാറ്റ്‌സ് കോഴിക്കോട് ജില്ലാ ഓര്‍ഗനൈസിംഗ് കണ്‍വീനര്‍ അഡ്വ. ഇ.കെ മുഹമ്മദ് അലി പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. പുതിയ കമ്മിറ്റിയില്‍ പ്രസിഡന്റായി കെ.കെ ഷാജഹാനെ (കൂത്താളി) തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി അന്‍സാര്‍ ബിന്‍ മുഹമ്മദ് (കൂത്താളി), നദ ഫാത്തിമ (കൂത്താളി) എന്നിവരും സെക്രട്ടറിമാരായി ലാഇഖ് അബ്ദുല്‍ ലത്തീഫ് (ചങ്ങരോത്ത്), മുഹമ്മദ് ഷാനിഫ് എന്നിവരും ജോയിന്റ് സെക്രട്ടറിയായി മുഹമ്മദ് കീമാവി (ചെറുവണ്ണൂര്‍), ട്രഷററായി എം.സി ഷമീര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

കമ്മിറ്റി അംഗങ്ങളായി സഹദ് (അരിക്കുളം), നൂര്‍ബിന (പേരാമ്പ്ര), അസ്മിന്‍ ഇസ്മായില്‍ (തുറയൂര്‍), പി റുഖ്‌സാന (പേരാമ്പ്ര) എന്നിവരെയും തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അസംബ്ലി പ്രസിഡന്റ്  കെ.കെ ഷാജഹാന്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് പുതിയ ഭാരവാഹികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് പേരാമ്പ്ര ടൗണില്‍ റാലി നടത്തി. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും നിരവധി വിദ്യാര്‍ത്ഥികളും യുവജനങ്ങളും റാലിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380331/young-democrats-perambra-assembly-committee-formed, sdpi-youth-wing)